കർഷക സമരത്തിന് യുക്തിവാദി സംഘത്തിന്റെ ഐക്യദാർഢ്യം


കൊയിലാണ്ടി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേരളയുക്തിവാദി സംഘം കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്.

കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത് മാസ്റ്റർ ഐക്യദാർഢ്യസദസ്സ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാജൻ കോറോത്ത്, യു.വി.ബൈജു എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വി.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച പരിപാടിക്ക് സുരേന്ദ്രൻ, കെ.പി.രമേശൻ, പി.ടി.ബാലകൃഷ്ണൻ, അശോകൻ മാവട്ട്, ആർ.അശ്വിൻ, വി.കെ.വൈശാഖ് എന്നിവർ നേതൃത്വം നൽകി. എം.രവീന്ദ്രൻ സ്വാഗതവും, സുമേഷ് ഡി ഭഗത് നന്ദിയും പറഞ്ഞു.