ചെങ്ങോട്ട്കാവിൽ ഷീബ മലയിൽ പ്രസിഡണ്ട് പി.വേണു മാസ്റ്റർ വൈസ് പ്രസിഡണ്ട്


ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഷീബ മലയിൽ ചുമതലയേറ്റെടുത്തു. എട്ടാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷീബ നേരത്തെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷനിൽ നിന്നും മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് കാലത്ത് 10 മണിക്ക് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ബിന്ദു വിനെ 6 നെതിരെ 9 വോട്ടുകൾക്കാണ് ഷീബ വിജയിച്ചത്. 2 അംഗങ്ങളുള്ള ബി.ജെ.പി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷീബ സി.പി.ഐ.എം പൊയിൽകാവ് ലോക്കൽ കമ്മറ്റി അംഗവും, ജനാധിപത്യ മഹിള അസോസിയേഷൻ ചെങ്ങോട്ട്കാവ് പഞ്ചായത്ത് സെക്രട്ടറിയുമാണ്. ഭർത്താവ് ഭാസ്കരൻ സി.പി.ഐ.എം പൊയിൽകാവ് ലോക്കൽ കമ്മറ്റി അംഗമാണ്. അതുൽ ഭാസ്കർ, അഖിൽ ഭാസ്കർ എന്നിവർ മക്കളാണ്.

വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നാലാം വാർഡിൽ നിന്നും വിജയിച്ച പി.വേണു മാസ്റ്ററാണ്. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവും, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും, കർഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവുമാണ് വേണു മാസ്റ്റർ. ഉഷ ടീച്ചറാണ് ഭാര്യ. മിഥുൻ, മമത എന്നിവർ മക്കളാണ്.

ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്ന വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 6 നെതിരെ 9 വോട്ടുകൾക്കാണ് യു.ഡി.എഫിലെ തസ്ലീമ നാസറിനോട് വിജയിച്ചത്. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും 2 ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക