ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര 31 മുതൽ; ഫെബ്രുവരി 4 ന് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ജനുവരി 31ന് ആരംഭിക്കും. ‘സംശുദ്ധം, സദ്ഭരണം’ എന്ന മുദ്രാവാക്യമുയർത്തി 140 നിയോജക മണ്ഡലങ്ങളിലും യാത്ര സഞ്ചരിക്കും.

31 ന് വൈകീട്ട് 4 മണിക്ക് കാസർക്കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 4 ന് വൈകീട്ട് ഐശ്വര്യ കേരള യാത്ര കൊയിലാണ്ടിയിൽ എത്തും.

ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസ്സൻ, പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോൺ, ജി.ദേവരാജൻ എന്നീ നേതാക്കളാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. വി.ഡി.സതീശനാണ് യാത്രയുടെ കോ-ഓർഡിനേറ്റർ.