ചെറുവണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രകടനത്തിന് നേരെ ലീഗ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. വ്യാഴാഴ്ച രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

പന്നിമുക്കില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ ആനയിച്ച ജാഥയെ പേരിഞ്ചേരിയില്‍ വെച്ച് ലീഗും കോണ്‍ഗ്രസും ആക്രമിക്കുകയായിരുന്നു. പന്നിമുക്ക് ആവള ഭാഗത്തെ നിരവധി വീടുകള്‍ തകര്‍ത്തതായും പരാതിയുണ്ട്.ആക്രമണത്തില്‍ പരിക്കേറ്റ തട്ടക്കണ്ടി രാഘവന്‍,കെ.സി ചന്ദ്രന്‍,ആശാരിക്കണ്ടി ശ്രീകുമാര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.