ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ പാലിയേറ്റീവ് കെയര്‍ ദിനാചരണരണം നടത്തി


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദേശീയ പാലിയേറ്റീവ് കെയര്‍ ദിനാചരണരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ കൂടെ ഉണ്ട് ഞങ്ങള്‍ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി അഭയം ചേമഞ്ചേരിയുടെ പ്രസിഡന്റ് കെ ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു.കെ മധുസൂദനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടത്തിയ പരിപാടിയില്‍ വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു.

എന്‍ വി സദാനന്ദന്‍, വി കെ അബ്ദുള്‍ ഹാരിസ്, എം സി മമ്മദ്‌കോയ, സത്യനാഥന്‍ മാടഞ്ചേരി തുടങ്ങിയവര്‍ ആശംകളര്‍പ്പിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു സ്വാഗതവും പാലിയേറ്റീവ് വളണ്ടിയര്‍ ബിനേഷ് ചേമഞ്ചേരി നന്ദിയും പ്രകടിപ്പിച്ചു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക