ചേമഞ്ചേരി പുഞ്ചപ്പാടത്ത് വിളവെടുപ്പുത്സവം


ചേമഞ്ചേരി: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വെറ്റിലപ്പാറ പുഞ്ചപ്പാടത്ത് ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ.അബ്ദുൾ ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയൻ കണ്ണഞ്ചേരി, സുധ കുന്നോൽ, മുൻ പ്രസിഡണ്ട് അശോകൻ കോട്ട്, മുൻ വൈസ് പ്രസിഡണ്ട് കെ.ജി.കുറുപ്പ്, ബാലു പൂക്കാട്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വെറ്റിലപ്പാറ പുഞ്ചപ്പാടത്ത് അഞ്ച് ഏക്കറിലാണ് കൃഷിയിറക്കിയത്. അശോകൻ കോട്ട്, കെ.ജി.കുറുപ്പ് , വിജയൻ കണ്ണഞ്ചേരി, ബാലു പൂക്കാട് എന്നിവർ ചേർന്നായിരുന്നു കൃഷി ഇറക്കിയത്.