ചേലോട്ട് തറുവയി കുട്ടി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി നിര്യാതനായി. 82 വയസ്സായിരുന്നു. ഫാത്തിമയാണ് ഭാര്യ. ഷരീഫ, റസാഖ്, സീനത്ത്, റിയാസ് എന്നിവർ മക്കളാണ്. മരുമക്കൾ: അബ്ദുറഹിമാൻ, നദീറ, ഹനീഫ, റഹീന.

ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായ തറുവയി കുട്ടി പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമ: മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.