ജനങ്ങൾക്കിടയിൽ ഭീതി വിതച്ച കുറുക്കനെ നാട്ടുകാർ തല്ലി കൊന്നു.


കൊയിലാണ്ടി: പെരുവട്ടൂർ നടേരിയിൽ ഇന്നലെ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശൈലജ, ശ്രീനി എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ട്പോയി.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഇവർക്ക് കുറുക്കന്റെ കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ മുതൽ പ്രദേശത്ത് ഭ്രാന്തൻ കുറുക്കന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച മുതലാണ് അക്രമ സ്വഭാവം കാണിച്ച് തുടങ്ങിയത്. രണ്ട് പേരെയും വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

ഇതോടെ ജനങ്ങൾ സംഘടിച്ച് കുറുക്കനെ കണ്ടെത്താനുള്ള ശ്രമം ഇന്നലെ രാത്രി തന്നെ ആഭിച്ചിരുന്നു. ഇന്ന് കാലത്ത് പത്ത് മണിയോടെ കുറുക്കനെ കണ്ടെത്തുകയും ആളുകൾ സംഘടിച്ചെത്തി തല്ലി കൊല്ലുകയുമായിരുന്നു.