ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണം: കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ


നന്തിബസാര്‍: ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകള്‍ കയ്യേറി കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ജനദ്രോഹ പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. നീതി ആയോഗോ, പരിസ്ഥിതി വകുപ്പോ- കേന്ദ്ര ധനകാര്യവകുപ്പോ അനുമതി നല്‍കാത്ത കെ റെയില്‍ പദ്ധതി ഏതാനും ചിലര്‍ക്ക് മാത്രം ലാഭമുണ്ടാക്കുമെന്നല്ലാതെ ആരാക്കാണ് ഇതുകൊണ്ട് ഗുണമെന്നും അദ്ദേഹം ചോദിച്ചു.

കെ-റെയില്‍ വിരുദ്ധ സമിതിയുടെ നാരങ്ങോളികുളത്തെ സമരപന്തലില്‍ ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത്തു കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എന്‍.സുബ്രഹ്മണ്യൻ.

റഹ്‌മാന്‍ തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സമദ് പൂക്കാട്, മുഹമ്മദലി മുതുകുനി, ടി.കെ.നാസ്സര്‍, പി.പി.കരീം, ഷിഹാസ്ബാബു ഡാലിയ, വര്‍ദ് അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക