ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി


കൊയിലാണ്ടി: ത്രിതലപഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കാപ്പാട് എൽ.ഡി.എഫ് നേതൃത്വത്തില്‍ സ്വീകരണം സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം കെ.കെ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, ചെമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവാനന്ദന്‍, ജില്ലാപഞ്ചായത്തംഗം സിന്ധു സുരേഷ്, ചേമഞ്ചേരി വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയിൽ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. എം. നൗഫൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാബു കൂളൂർ അധ്യക്ഷത വഹിച്ചു. പി. കെ പ്രസാദ് നന്ദി പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക