തട്ടുകടയിലേക്ക് കാർ ഇരച്ചു കയറി, സംഭവം പതിനേഴാം മൈൽസിൽ


കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപം 17-ാം മൈൽസിൽ നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ഇന്ന് വൈകീട്ട് 4.30 ഓടെയാണ് സംഭവം. തിക്കോടി സ്വദേശി സുരേഷ് ബാബുവിന്റെ കാറാണ് ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും തകർന്നു പോയി.

തട്ടുകട നടത്തുന്ന ശാന്ത നിസാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപെട്ടത്. വാഹനത്തിലുള്ളവർക്കും പരിക്കൊന്നുമില്ല. ദിവസവും വൈകീട്ട് നിരവധി പേർ ചായ കുടിക്കാൻ തട്ടുകടയിൽ എത്താറുണ്ട്. ആളുകൾ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത് എന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക