താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത്ത് രാമന്‍ ക്ഷേത്ര മഹോത്സവം മാര്‍ച്ച് 22ന് ആരംഭിക്കും


കൊയിലാണ്ടി: താഴത്തയില്‍ ശ്രീ ഭദ്രകാളി കണ്ടത് രാമന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ താലപൊലി മഹോത്സവം 2021 മാര്‍ച്ച് 22,23,24 (1196 മീനം 08-09-10) തിയ്യതികളില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രധാനം നല്‍കികൊണ്ടു സമുചിതമായാണ് ഉത്സവം നടത്തുന്നതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ആഘോഷ കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ജയേഷ് സി കെ, കണ്‍വീനര്‍ ഷിംജിത് കെ പി, ട്രഷറര്‍ രാഘവന്‍ കെ എന്നിവരെ തിരഞ്ഞെടുത്തു. ഭക്ത ജനങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണയും സഹായസഹകരണങ്ങളും തുടര്‍ന്നും ഉണ്ടാകണമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക