തിക്കോടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം


തിക്കോടി: സിപിഎം തിക്കോടി ലോക്കല്‍ സെക്രട്ടറി കളത്തില്‍ ബിജുവിന്റെ വീടിന് നേരെ ആക്രമണം.തിക്കോടി പാലൂരിലെ വീടിനു നേരെ പുലര്‍ച്ചയോടെയാണ് ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് ബിജു പറഞ്ഞു.വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോടിക്കല്‍ ഭാഗത്ത് സിപിഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.ഇതിന്റെ ഭാഗമായി ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സിപിഐ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം തിക്കോടി പഞ്ചായത്ത് യുഡിഎഫിന് നഷ്ടപ്പെട്ടതിന്റെ ജാള്യതയാണ് അവര്‍ കാണിക്കുന്നതെന്ന് സിപിഐഎം പറഞ്ഞു.മുമ്പും പല തവണ ബിജുവിന്റെ വീടിന് നേരെ രാഷ്ട്രീയ എതിരാളികളുടെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് തെരെച്ചില്‍ ആരംഭിച്ചു


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക