തുടരണം ജാഗ്രത: കൊയിലാണ്ടിയില്‍ ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു. ഇന്ന് 33 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇതര സംസ്ഥാനത്തുനിന്ന് എത്തിയതാണ്. ജില്ലയില്‍ സമ്പര്‍ക്കം വഴി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ന് കൊയിലാണ്ടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിയടില്‍ ഏറ്ററവും കൂടുതല്‍ ആളുകള്‍ക്ക് കൊയിലാണ്ടിയില്‍ രോഗം സ്ഥിരീകരിക്കുന്നത് ഇന്നാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ കണക്കുകള്‍ ആശ്വാസം നല്‍കുന്നവ ആയിരുന്നെങ്കിവും ഇന്നത്തെ കണക്കുകള്‍ ജനങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ബാലുശ്ശേരിയില്‍ 15 പേര്‍ക്കും, ചേമഞ്ചേരി 14 പേര്‍ക്കും ഇന്ന് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 741 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 790 പേര്‍ രോഗമുക്തിനേടി. വിദേശത്തു നിന്ന് എത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 705 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 28 പോസിറ്റീവ് കേസുകളും ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവായി

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

 • കോഴിക്കോട് കോര്‍പ്പറേഷന്‍ – 192
 • കൊയിലാണ്ടി – 32
 • വടകര – 29
 • ചോറോട് – 22
 • ഫറോക്ക് – 19
 • തലക്കുളത്തൂര്‍ 18
 • കുരുവട്ടൂര്‍ 17
 • കക്കോടി – 16
 • ഉണ്ണികുളം – 16
 • ബാലുശ്ശേരി – 15
 • ചേളന്നൂര്‍ – 15
 • കുന്നമംഗലം – 15
 • ചേമഞ്ചേരി – 14
 • ഒഞ്ചിയം – 14
 • ഏറാമല – 14
 • കൊടുവള്ളി – 14
 • പയ്യോളി – 12
 • കാട്ടൂര്‍ 12
 • അഴിയൂര്‍ – 10
 • കാക്കൂര്‍ – 10
 • നരിപ്പറ്റ – 10
 • കാരശ്ശേരി – 9
 • പെരുവയല്‍ – 9
 • കുറ്റ്യാടി – 8
 • അത്തോളി – 8
 • ചാത്തമംഗലം – 7
 • ചെങ്ങോട്ടുകാവ് – 7
 • ഒളവണ്ണ – 7
 • പേരാമ്പ്ര – 7
 • അരിക്കുളം – 6
 • കാടഞ്ചേരി – 6
 • മരുതോങ്കര – 6
 • ചെക്യാട് – 5
 • ഓമശ്ശേരി – 5
 • മൂടാടി 5
 • കാവിലുംപാറ – 5
 • കായണ്ണ – 5
 • പനങ്ങാട് – 5
 • പുതുപ്പാടി – 5
 • താമരശ്ശേരി – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക