തുറയൂർ പഞ്ചായത്തിനെ പി.കെ.ഗിരീഷ് നയിക്കും


പയ്യോളി: പതിനഞ്ച് വർഷത്തിന് ശേഷം യു ഡി എഫിൽ നിന്നും ഇടത് മുന്നണി പിടിച്ചെടുത്ത തുറയൂർ പഞ്ചായത്തിൽ പി.കെ.ഗിരീഷ് പ്രസിഡണ്ടാവുമെന്ന് സൂചന. സി.പി.ഐ.എം തുറയൂർ ലോക്കൽ കമ്മറ്റി അംഗമായ ഗിരീഷ് ഇരിങ്ങത്ത് സ്വദേശിയാണ്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ ഏഴാം വാർഡിൽ അട്ടിമറി വിജയം നേടിയാണ് ഗിരീഷ് ഭരണസാരഥിയാവുന്നത്.

വൈസ് പ്രസിഡണ്ട് സ്ഥാനം എൽ.ജെ.ഡി ക്ക് നൽകാനാണ് സാധ്യത. എൽ.ജെ.ഡി പഞ്ചായത്തിൽ രണ്ട് സീറ്റുകളിലാണ് വിജയിച്ചത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ മൂന്നാം വാർഡിൽ അട്ടിമറി വിജയം നേടിയ ശ്രീജ മാവുള്ളതിൽ വൈസ് പ്രസിഡണ്ട് ആവാനാണ് സാധ്യത. പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച നജില അഷ്റഫിനെയും എൽ ജെ ഡി പരിഗണിക്കുന്നുണ്ട്.

യു ഡി എഫിന്റെ ഉറച്ച കോട്ടയായിരുന്ന തുറയൂർ പഞ്ചായത്തിൽ ഇത്തവണ ഇടത് മുന്നണി നേടിയത് അട്ടിമറി വിജയമാണ്. ആകെയുള്ള പതിമൂന്ന് സിറ്റിൽ 8 സീറ്റും എൽ.ഡി.എഫ് നേടി. ഇതിൽ സി.പി.ഐ.എം 6 സീറ്റ് നേടിയപ്പോൾ 2 സീറ്റ് എൽ.ജെ.ഡി ക്കാണ് ലഭിച്ചത്. യു.ഡി.എഫിൻ്റെ കൈവശമുണ്ടായിരുന്ന 3,7 വാർഡുകൾ എൽ ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക