തെയ്യം കണ്ട് മടങ്ങുന്ന വഴി കാർ നിയന്ത്രണം വിട്ടു; കാസര്‍കോട്‌ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം കാറപകടത്തിൽ രണ്ട് മരണം


കാഞ്ഞങ്ങാട്: കാസര്‍കോട്‌ പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു സമീപം കാറപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞാണ് മരണം സംഭവിച്ചത്.

തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തെയ്യംകെട്ട് കണ്ട് മടങ്ങുകയായിരുന്ന നാലംഗസംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.