തെരെഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി


കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. കൊയിലാണ്ടി കര്‍ഷകസംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.

പരിപാടിയില്‍ സഖാവ് ടി.വി ഗിരിജ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു, ഏരിയാ പ്രസിഡന്റ് എ.എം സുഗതന്‍, പി.വേണു, സതി കിഴക്കെയില്‍, ഐ. സജീവന്‍ എന്നിവര്‍ സംസാരിച്ചു. എം.എം രവീന്ദ്രന്‍ സ്വാഗതവും ഇ.അനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക