തൊഴിലുറപ്പ് തൊഴിലാളികൾ വയലിലേക്ക്


നടേരി: കൊയിലാണ്ടി നഗരസഭ ഇരുപത്തിമൂന്നാം വാർഡ് മൂഴിക്കുമീത്തലിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നെൽകൃഷി അഭിവൃദ്ധിപെടുത്തുന്നതിനായി വയലിൽ ഞാറുപറിക്കാനാണ് തൊഴിലാളികൾ എത്തിയത്.

വാർഡ് കൗൺസിലർ ജമാൽ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ കൗൺസിലർ ലാലിഷ, പാടശേഖര സമിതികൺവീനർ ശ്രീധരൻ കുറ്റിപ്പുറത്ത് എന്നിവർ പങ്കെടുത്തു.