തൊഴിൽ തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിൽ നിയമനം


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, ​ഗെെനക്കോളോജിസ്റ്റ്, കണ്ടിജെന്റ് വർക്കേഴ്സ് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ http://www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ജൂൺ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി https://docs.google.com/forms/d/1I7Roz4Cc_8VCyu5bHzgAt_H44z6RkGq3Cu1fBWeO0b8/viewform?edit_requested=true, https://docs.google.com/forms/d/1e9Zv7LD5_KVC0kKBA8rH3WyJsqYtSjJ44ATmfycysDg/viewform?edit_requested=true, എന്നീ ലിങ്കുകൾ വഴി അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: : 0495 2374990