ത്രിതല പഞ്ചായത്ത്‌ സാരഥികൾക്ക് സ്വീകരണമൊരുക്കി സൈരി ഗ്രന്ഥശാല


ചേമഞ്ചേരി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല ത്രിതല പഞ്ചായത്ത്‌ ഭാരവാഹികൾക്ക് സ്വീകരണം നൽകി. മുൻ ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അശോകൻ കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളയായ പി.ബാബുരാജ്, സതികിഴക്കയിൽ, സിന്ധു സുരേഷ്, ഷീബ ശ്രീധരൻ, വിജയൻ കണ്ണഞ്ചേരി, ഷബ്‌ന ഉമ്മാരിയിൽ, പി.വേണുമാസ്റ്റർ എന്നിവർ പങ്കെടുത്തു.

അധികാര വികേന്ദ്രീകരണത്തിന്റെ രണ്ടരപതിറ്റാണ്ട് എന്ന വിഷയത്തെ അധികരിച്ചു ടി.പി.മുരളീധരൻ മാസ്റ്റർ സംസാരിച്ചു. പി.കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉണ്ണി മാടഞ്ചേരി സ്വാഗതവും, ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.