ദുരന്ത നിവാരണം; റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി


കൂരാച്ചുണ്ട്: റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കക്കയം കരിയാത്തും പാറയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജെസി ജോസഫ് മുഖ്യാതിഥിയായിരുന്നു.

ബിജു കക്കയത്തിന്റെയും ബഷീര്‍ കൊള്ളിയിലിന്റെയും നേതൃത്വത്തിലുള്ള ബോയ്‌സ് സകൗട്ട് ഇന്ത്യയും അമീന്‍ റെസ്‌ക്യു ടീമും ചേര്‍ന്ന് വളണ്ടിയര്‍മാര്‍ക്ക് വെള്ളത്തിലും കരയിലുമുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. എആര്‍ടി ചെയര്‍മാന്‍ ബഷീര്‍ അമീന്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

റെഡ് ക്രോസ് മാനേജിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.രാജന്‍, മടഞ്ചേരി സത്യനാഥന്‍, ആര്‍.സി.ബിജിത്ത്, ദീപു മൊടക്കല്ലൂര്‍, സി.ബാലന്‍, കെ.കെ.ഫാറൂഖ്, സി.ബൈജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക