ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധം; കെ എസ് ടി എ


കൊയിലാണ്ടി: 2020 ലെ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന് കെ എസ് ടി എ പ്രതിരോധ സംഗമത്തില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും വഴിവെക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകാര്യങ്ങള്‍.

കൊടും തണുപ്പിലും തളരാതെ പ്രക്ഷോഭം നടത്തുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ അധ്യാപകരെയും പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടിരിക്കയാണ്. അധ്യാപകര്‍ക്കൊപ്പം പൊതു സമൂഹവും ഈ നിയമത്തിനെതിരെ രംഗത്ത് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബി. മധു ചടങ്ങില്‍ ആദ്ധ്യക്ഷത വഹിച്ചു. കെ എസ് ടി ജില്ല ജോ. സെക്രട്ടറി ആര്‍ എം രാജന്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഡി.കെ ബിജു തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി വി.പി രാജീവന്‍ സ്വാഗതവും ആര്‍ കെ ദീപ നന്ദിയും പറഞ്ഞു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക