നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി നെസ്റ്റ് സന്ദർശിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണായി ചുമതലയേറ്റ സുധ.കെ.പി കൊയിലാണ്ടി നെസ്റ്റ് സന്ദർശിച്ചു. കൗൺസിലർ എ.അസീസും കൂടെയുണ്ടായിരുന്നു. നെസ്റ്റിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ എത്തിയ അവർ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായും രക്ഷിതാക്കളുമായും സംസാരിച്ചു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി. കെ യൂനുസ്, ടി. കെ അബ്ദുൽ നാസർ,അഹ്‌മദ്‌ ടോപ്ഫോം, ടി. പി ബഷീർ, ആരിഫ് സിഗ്സാക്, എം. വി ഇസ്മായിൽ, കെ. അബ്ദുറഹ്‌മാൻ എന്നിവർ അവരെ സ്വീകരിച്ചു. നെസ്റ്റിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അവർ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക