നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു


മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് ഫെബ്രുവരി ഒന്നിനായിരുന്നു മരണം. നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി കുടുംബമാണ് മരണവിവരം അറിയിച്ചത്.

”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയ വിവരം ദുഖത്തോടെ പങ്കുവയ്ക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം” എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

ജന്മനാടായ കാണ്‍പൂരില്‍ വെച്ച് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. മോഡലിങ്ങിലൂടെയാണ് പൂനം ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നു. കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

2011ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയാല്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്നും ബി.സി.സി.ഐയില്‍ നിന്നുമുണ്ടായ എതിര്‍പ്പുകള്‍ മൂലം പൂനം പ്രഖ്യാപനത്തില്‍ നിന്നും പിന്മാറി.

2020ല്‍ വ്യവസായിയായ സാം ബോംബെയെ വിവാഹം ചെയ്തു. എന്നാല്‍ ഭര്‍ത്താവ് ശാരീരകമായും ലൈംഗികമായും ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കി, തുടര്‍ന്ന് 2021ല്‍ ഇരുവരും വിവാഹമോചിതരായി.