നരിനട: കള്ള് ഷാപ്പ് മുക്ക്-ഹെല്‍ത്ത് സെന്‍റര്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് നരിനടയിലെ കള്ള് ഷാപ്പ് മുക്ക്-ഹെല്‍ത്ത് സെന്‍റര്‍ റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡില്‍ വരും നാളുകളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പിലാക്കുമെന്ന് കെ സുനില്‍ വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയില്‍ പെരുകൈത ശ്രീ മഹാദേവ ക്ഷേത്ര റോഡ്, പറക്കല്‍ റോഡ് എന്നിവയുടെ പ്രവര്‍ത്തി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് സമിതി കണ്‍വീനര്‍ റിജു രാഘവന്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.