നഴ്‌സിങ് ബില്ലിനെതിരെ എന്‍ ജിഒ യൂണിയന്‍ പ്രതിഷേധം


കൊയിലാണ്ടി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുനന നാഷണല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി ബില്ലിനെതിരെ കേരള എന്‍ജിഒ യൂണിയന്‍ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പുതിയ ബില്‍ നഴ്‌സിങ് മേഖലയില്‍ സംസ്ഥാന സര്‍ക്കാരുടെ അധികാരം ഇല്ലാതാക്കുന്നതും സംസ്ഥാന നഴ്‌സിങ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതുമാണ്.

കൊയിലാണ്ടി താലൂക്ക് ആസ്ഥാനാ ആശുപത്രിയില്‍ ഏരിയാ പ്രസിഡന്റ് കെ. മിനി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സി.ജി സജില്‍കുമാര്‍, കെ.പി പുഷ്പ, കെ. ശിവദാസന്‍, പി.ശ്രീലേഷന്‍, ഇ.കെ ഷാജീവ്, എന്‍.എം ലോഹിതാക്ഷന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക