പയ്യോളി സ്കൂളിനായി ബിരിയാണി ഫെസ്റ്റ്, നമുക്കും കൈകോർക്കാം


പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബിരിയാണി ഫെസ്റ്റിലൂടെ ആധുനിക ക്ലാസ് മുറികൾ ഒരുങ്ങുന്നു. കിഫ്‌ബി പദ്ധതിയിൽ നിർമിക്കുന്ന നാലുനില കെട്ടിടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ആധുനിക ഫർണിച്ചർ ഒരുക്കുന്നത്.

പുസ്തകം സൂക്ഷിക്കാനുള്ള അലമാര കൂടി ക്ലാസ്‌‌റൂമിൽ ഉണ്ടാകും. ഫെബ്രുവരി 14 നാണ്‌ ബിരിയാണി ഫെസ്റ്റ്. 20,000 ബിരിയാണി, ഫെസ്റ്റിൽ വിറ്റഴിക്കുമെന്ന് സംഘാടകർ പറഞ്ഞു. 12ലക്ഷം രൂപയാണ് ഈ പദ്ധതിക്കു വേണ്ടത്. കെട്ടിട ഉദ്‌ഘാടനത്തോടനുന്ധിച്ചുതന്നെ ഫർണിച്ചറുകൾ ക്രമീകരിക്കും.

ഒരുനാൾ ഒരുകോടി പദ്ധതിയിൽ ഒരുകോടി 40 ലക്ഷം രൂപ സമാഹരിച്ച് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വിദ്യാലയം കൂടിയാണ് പയ്യോളി ഹൈസ്‌കൂൾ. സയൻസ് ലാബടക്കം 17 പദ്ധതികൾ പൂർത്തിയാക്കി. കൂടാതെ കൂട്ടുകാരിക്കൊരു വീട്, ഭിന്നശേഷിക്കുട്ടികൾക്ക് ആകാശയാത്ര, കോവിഡ് കാലത്ത്‌ 87കുട്ടികൾക്ക് ടിവി, മൊബൈൽ ഫോൺ എന്നിവയും നൽകി.