പാലക്കാട് ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു


പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ വിറുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട്‌ സ്വദേശി വേശുക്കുട്ടി(65)യാണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വിറകുകൊള്ളികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്ക് അടി കിട്ടിയ വേശുക്കുട്ടി തല്‍ക്ഷണം മരിച്ചു.

ഭര്‍ത്താവ് വേലായുധനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.