പാലക്കുളം ബസ് സ്റ്റോപ്പ് ലോറി അപകടത്തിൽ തകർന്നു


മൂടാടി: പാലക്കുളം കുഞ്ഞികൃഷ്ണൻ സ്മാരക ബസ് സ്റ്റോപ്പ് ലോറി ഇടിച്ച് തകർന്നു. ഇന്ന് പുലർച്ചെ 5 മണിക്കാണ് കർണ്ണാടക റജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറിയത്. സാരമായ പരിക്കുകളോടെ ലോറിഡ്രൈവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സ്റ്റോപ്പ് പൂർണമായും തകർന്നിട്ടുണ്ട്.
25 വർഷം മുൻപ് മൂടാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പാലക്കുളം സുഭാഷ് വായനശാലയാണ് ഈ ബസ് സ്റ്റോപ്പ് നിർമ്മിച്ചത്. നിരവധി യാത്രക്കാർ ദിനംപ്രതി വാഹനം കാത്ത് നിൽക്കുന്ന കേന്ദ്രമാണ് ഇത്. സംഭവം പുലർച്ചെ ആയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു