പുതുപ്പള്ളി വിട്ട് എങ്ങോട്ടും ഇല്ല; നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി


തിരുവനന്തപുരം: പുതുപ്പള്ളി വിട്ട് എവിടെയും മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിക്കുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പ് ഇറക്കി വാര്‍ത്തകളെല്ലാം നിഷേധിച്ചത്.

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണം. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ് തന്റെ ജീവിതം. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തും ഏതും വാര്‍ത്തയാകുകയാണെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രതികരിച്ചു.

നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന നിര്‍ദ്ദേശം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട്‌വെച്ച നിര്‍ദ്ദേശമായിരുന്നു. പലരും അതിനെ പിന്താങ്ങുകയും ചെയ്തോടെയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ടില്ലെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാധ്യമായി പുതുപ്പളളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക