പുറക്കാട് വീടിന് തീ പിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം


കൊയിലാണ്ടി: പുറക്കാട് നൊട്ടിക്കണ്ടി ബാലകൃഷ്ണന്റെ വീട്ടില്‍ തീ പിടിത്തം. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. തീപ്പടർന്നത് ശ്രദ്ധയിൽപ്പെട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്.

ബാലകൃഷ്ണനും മകനും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ ഓഫീസ് റൂമില്‍ നിന്ന് തീ പടരുകയായിരുന്നു. ഫര്‍ണിച്ചറുകള്‍, ഫ്രിഡ്ജ്, ടെലിവിഷന്‍ തുടങ്ങിയവ കത്തി നശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് ചങ്ങാടത്ത്, വാര്‍ഡ് മെമ്പര്‍ ലിബിത ബൈജു എന്നിവര്‍ ബാലകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രങ്ങൾ: