പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്


കൊയിലാണ്ടി: പൂക്കാട് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. രാത്രി 10മണിയോടെയാണ് സംഭവം.

തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ നിന്നാണ് ഇയാള്‍ വീണത്. അപകടം കണ്ട മറ്റു യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തില്‍ അഖില്‍, ഗംഗേഷ് എന്നിവര്‍ നടത്തിയ തിരച്ചിലില്‍ പൂക്കാട് ഭാഗത്ത് നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധവാസ്ഥയിലായിരുന്നു. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.