കടിയങ്ങാട് – പൂഴിത്തോട് റോഡ് നവീകരിക്കാന്‍ ബജറ്റില്‍ 18 കോടി രൂപ അനുവദിച്ചു


പേരാമ്പ്ര : വയനാട് ബദല്‍ റോഡിനായി ആവശ്യമുയരുന്ന പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ ഭാഗമായ കടിയങ്ങാട്-പെരുവണ്ണമൂഴി-പൂഴിത്തോട് റോഡ് നവീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തി. 3.6 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്.

18 കോടിയുടെ പ്രവര്‍ത്തിയാണ് 17 കിലോമീറ്റര്‍ റോഡ് നവീകരണത്തിന്റെ അടങ്കല്‍ തുക കണക്കാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 3.6 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

പെരുവണ്ണാമൂഴി ടൂറിസം പദ്ധതി അടക്കം നടപ്പാക്കുന്നതിനാല്‍ റോഡ് നവീകരണം പ്രദേശത്തിന് ഏറെ പ്രയോജനകരമാകും. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാകേന്ദ്രം, പേരാമ്പ്ര ഗവ. ഐടിഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ എത്താനുമുള്ള പ്രധാന റോഡാണിത്.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക