പെരളിമലയിലെ സമര നേതൃത്വമായി സിപിഎം; ‘മിച്ചഭൂമി പതിച്ച് നൽകണം’


അത്തോളി: അത്തോളി പഞ്ചായത്തിലെ കൊടശ്ശേരിയിലെ പെരളിമല മിച്ചഭൂമിയിലേക്ക് സിപിഎം മൊടക്കല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. 2010ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് പതിച്ചുനല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

2010 ല്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ഈ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തത്. ആകെയുള്ള 32 ഏക്കര്‍ സ്ഥലത്തില്‍ 9 ഏക്കറാണ് മിച്ചഭൂമിയായി ഏറ്റെടുത്തത്. ഉദ്യോഗ തലത്തിലുള്ള കാലതാമസം കാരണം ഭൂമി പതിച്ചു കൊടുക്കല്‍ നീണ്ടു പോവുകയാണ്. മിച്ചഭൂമി അടിയന്തിരമായി അര്‍ഹരായവര്‍ക്ക് പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

കൊടശ്ശേരി അങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. മൊടക്കല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയിലില്‍, പി.കെ.എസ് ജില്ല സെക്രട്ടറി സി.എം ബാബു, ഏരിയ സെക്രട്ടറി ഷാജി തച്ചയില്‍, കെ.എസ്.കെ.ടി യു ഏരിയ സെക്രട്ടറി എം ച ന്ദ്രന്‍, സബീഷ് മൊടക്കല്ലൂര്‍,മുരളീധരന്‍, കെ.സി വെലായുധന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക