പെരുവട്ടൂരിൽ മരണപ്പെട്ട വ്യക്തിക്ക് കോവിഡ്


കൊയിലാണ്ടി: പെരുവട്ടൂർ തോട്ടോളി പുതിയപുരയിൽ മുഹമ്മദ്‌ സാലിഹ് (55)ആണ് ഇന്ന് പുലർച്ചെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്നെ നാട്ടുകാരുടെ സഹായത്തോടെ കൊയിലാണ്ടി ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബോഡി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. രണ്ട് വർഷത്തോളമായി ഇയാൾ വാടകയ്ക്കായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത് . ഭാര്യ സൗദ, മക്കൾ ഫാസിൽ, ഫായിസ്, ഫമീജ, ഹംനത്. മരുമക്കൾ അനസ് (അബുദാബി), അഷറഫ് (അബുദാബി).


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക