പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിനുനേരെ ബോംബാക്രമണം; ഏഴ് വയസുകാരിക്ക് പരിക്ക്.


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാർഡിലെ എൽ ഡി.എഫ് സ്ഥാനാർത്ഥി ടി.കെ ശൈലജയുടെ വീടിന് നേർക്ക് ബോംബാക്രമണം. കാലിന് പരിക്കേറ്റ കൊച്ചു മകൾ ഇശാനിയേയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ടി.കെ ശൈലജയേയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെ ബൈക്കിലെത്തിയ രണ്ടു പേർ വീട്ടിലേയ്ക്ക് സ്റ്റീൽ ബോംബ് വലിച്ചെറിയുകയായിരുന്നു. സ്ഫോടനത്തിൽ മുൻവശത്തെ വാതിലും ജനലും പൊട്ടിച്ചിതറിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡിൻ്റെയും ഡോഗ് സ്ക്വാഡിൻ്റെയും നേതൃത്വത്തിൽ പരിശോധന നടന്നു.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ സ്ഥലത്ത്പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.