പൊയില്‍ക്കാവിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമം, യുവാവിനെ അറസ്റ്റ് ചെയ്ത് കൊയിലാണ്ടി പോലീസ്


സ്വന്തം ലേഖകൻ

പൊയില്‍ക്കാവ്: സ്‌കൂള്‍വിട്ട് വീട്ടിലേക്കും പോകും വഴി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അക്രമിച്ച പ്രതി അറസ്റ്റില്‍. കാപ്പാട് സ്വദേശി ഫൈജാസിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് 26 വയസ്സാണ്. പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.

കുറച്ച് ദിവസം മുന്‍പ് പൊയില്‍ക്കാവ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് കേസിനാസ്പദമായ സംഭവം. കോട്ടയുടെ പരിസരത്ത് വെച്ച് പ്രതി വിദ്യാര്‍ത്ഥിനിയെ അക്രമിച്ചുവെന്നാണ് പരാതി.

പ്രതി സംഭവ ദിവസം ചുവപ്പ് കളര്‍ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം വഴിത്തിരിവായി. പ്രദേശത്തെ സി.സി.ടിവി ക്യാമറകളില്‍ നിന്ന് പ്രതി ആരെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ പിന്തുടര്‍ന്നു. തെളിവ് നശിപ്പാക്കാനായി പ്രതി ചുവപ്പ് കളര്‍ ബൈക്ക് വിറ്റ് മറ്റൊരു ബൈക്ക് വാങ്ങുകയും ചെയ്തിരുന്നു. പക്ഷേ, അതിനിടയില്‍ തന്നെ പോലീസ് സംഘം പ്രതിയെ തിരിച്ചറിഞ്ഞു.

കൊയിലാണ്ടി സി.ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. എസ്.ഐ ഹമീദ്, പോലീസുകാരായ വിജു വാണിയം കുളം, സുമേഷ്, ശ്രീജിത്ത്, ശ്രീലത എന്നിവരും കേസന്വേഷണത്തില്‍ പങ്കാളികളായി.