പ്രതിഭകളെ അനുമോദിച്ചു


കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

നഗരസഭാ ചെയർപേഴ്സൺ സുധ.കെ.പി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പ്രജില അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി.പ്രബീത്, സജിനി, പി.വാസന്തി, പി.അഷ്റഫ്, എസ്.ബീന, എം.എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് അൻസാർ കൊല്ലം സ്വാഗതവും സി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

സ്കൂൾ പി.ടി.എ നൽകുന്ന ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക