പിണറായി സർക്കാരിന് അഭിവാദ്യമർപ്പിച്ച് പ്രവാസികളുടെ പ്രകടനം


കൊയിലാണ്ടി: സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പെന്‍ഷന്‍ 2000 രൂപയില്‍ നിന്നും 3500 രൂപയാക്കി വര്‍ദ്ധിപ്പിച്ച ഇടത് മുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി പി.ചാത്തു പ്രകടനം ഉദ്ഘാടനം ചെയ്തു. പി. കെ. ഉണ്ണിക്കൃഷ്ണന്‍, പി.കെ.അശോകന്‍, ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക