പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; താമരശ്ശേരിയില്‍ വ്യാജസിദ്ധന്‍ അറസ്റ്റില്‍


താമരശ്ശേരി: സിദ്ധന്‍ചമഞ്ഞ് തട്ടിപ്പുനടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഈങ്ങാപ്പുഴ അലന്‍ ചേരികളത്തില്‍ അന്‍വര്‍ സാദത്താ(45)ണ് പിടിയിലായത്.

ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുന്‍പ് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു കൗണ്‍സിലിംഗിനിടെ കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ഇന്‍ചാര്‍ജ് പി പ്രമോദാണ് പ്രതിയെ അറസ്റ്റുചെയ്തത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഈങ്ങാപ്പുഴയില്‍ എട്ടുവര്‍ഷമായി വ്യാജചികിത്സ നടത്തിവരുകയായിരുന്നു അന്‍വര്‍ സാദത്ത്. വയനാട് സ്വദേശിയാണ്.