ബാലഭാസ്‌കറിന്റെ പേരിലുള്ള ഇന്‍ഷ്വറന്‍സ് പോളിസിയില്‍ സ്വര്‍ണക്കടത്ത്കാരന്റെ ഫോണ്‍ നമ്പറും ഇ മെയിലും; സിബിഐ അന്വേഷണം തുടങ്ങി


വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം മറ്റൊരു ദിശയിലേക്ക്. ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ഹി. മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരിലെടുത്ത ഇന്‍ഷ്വറന്‍സ് പോളിസി സംബന്ധിച്ച വിശദാംശങ്ങള്‍ സിബിഐ ശേഖരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്‍ഷ്വുറന്‍സ് കമ്പനിയിലെ രണ്ട് ജീവനക്കാരെ സിബിഐ ചോദ്യംചെയ്തു.

പോളിസിയെക്കുറിച്ച് ബന്ധുക്കള്‍ നേരത്തെ സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് സിബിഐ വിശദമായ അന്വേഷണം നടത്തുന്നത്.

ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവുമാണ് നല്‍കിയിരുന്നത്. ഇതാണ് സംശയത്തിനിടയാക്കുന്നത്.