ബാലുശേരി മണ്ഡലത്തില്‍ സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും


ബാലുശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിച്ചേക്കും. മണ്ഡലത്തില്‍ ധര്‍മജനെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തി.

താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടി മണ്ഡലത്തില്‍ വിജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.

മുസ്ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയില്‍ മറ്റൊരു സീറ്റ് ലീഗിന് നല്‍കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക