ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.


കാക്കൂർ: കാക്കൂർ ഒമ്പതേ അഞ്ചിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ ബാലുശ്ശേരി തുരുത്യാട് സ്വദേശി ഷയാൻ അബൂബക്കർ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

രാമനാട്ടുകരയിലെ ഐ.ടി കമ്പനി ജീവനക്കാരനായ ഷയാൻ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബൂബക്കറാണ് ഷയാന്റെ പിതാവ്. മാതാവ്: സാബിറ, സഹോദരി: ഹെൽന.