മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ സംഭവം; ഒഴിവായത് വന്‍ ദുരന്തം


വടകര: മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെഎല്‍ 58 1115 അര്‍ഷിത ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനെ മറികടക്കാന്‍ ശ്രമിച്ച ബുള്ളറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് ബസ് മടപ്പള്ളി പ്രിയേഷ് തിയേറ്ററിന് സമീപത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞത്.

ബസില്‍ ഏതാണ്ട് മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. പരുക്കേവരെ ഗവ. ജില്ലാ ആശുപത്രി, ആശ, പാര്‍ക്കോ എന്നീ ഹോസ്പിറ്റുകളിലാണ് പ്രവേശിപ്പിച്ചത്.

പയ്യോളി അങ്ങാടിയിലെ കൊയിലോത്ത് തേജ (20 ), പയ്യോളി പുതിയോട്ടിൽ അഞ്ജലി (20 ), മണിയൂർ പറമ്പത്ത് ശ്രേയ (20 ), വടകര – കോഴിക്കോട് ചേളന്നൂർ എടക്കര സ്വദേശി രമേഷ് (45), മകൻ താനിഷ്‌ (9 ), നടുവത്തൂർ ചെറുവത്ത് രഞ്ജിത്ത് മകൻ ദീക്ഷിത് കൃഷ്ണ (9 ), വടകര കരിമ്പനപ്പാലം സ്വദേശി സത്യൻ (62 ), പയ്യോളി സ്വദേശി ശരത്ത് (29 ), കോഴിക്കോട് സ്വദേശി അനുഗ്രഹ(20), കോഴിക്കോട് സ്വദേശി ജിൻഷാദ് (38), ഓർക്കാട്ടേരി സ്വദേശി അഷോവ് (9 ), തമിഴ്നാട് പൊള്ളാച്ചി സ്വദേശി ജയശങ്കർ (49) പാലയാട് സ്വദേശി ദേവി (66), ഇരിട്ടി സ്വദേശിനി സവിന (35), കടലൂര്‍ സ്വദേശി എ.നിഷ (44), കുർച്ചൂർ നോർത്തിലെ ഫാത്തിമ (36), ഏലത്തൂര്‍ സ്വദേശി അനിത (55), നീർവ്വേലി സ്വദേശി വി.സീന (49), ഒഞ്ചിയം സ്വദേശി ഭാർഗവൻ (63), ന്യൂ മാഹി സ്വദേശി കെ.അപർണ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല.

ബസ് മറിഞ്ഞതിനു തൊട്ടു മുൻപിലായി വൈദ്യുതി വകുപ്പിന്റെ ഒരു ട്രാന്‍സ്‌ഫോമറുണ്ട്‌. ഇതില്‍ ഇടിക്കാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്‌.