മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 ന്


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9ന് ആരംഭിക്കും. ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ 13ന് അവസാനിക്കും.

ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരി, മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കും എന്ന് ഉറപ്പുവരുത്തും.

ആഘോഷ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ: ടി.കെ.വാസുദേവൻ നായർ, വൈസ് ചെയർമാൻ: ജ്യോതിഷ്കുമാർ പറമ്പില്ലത്ത്, ജനറൽ കൺവീനർ: വി.വി.പത്മനാഭൻ നായർ, ജോയിൻ കൺവീനർ: അരുൺകുമാർ.സി.പി, ട്രഷറർ: എക്സിക്യുട്ടീവ് ഒഫീസർ ടി.ടി.വിനോദ് എന്നിവർ ഭാരവാഹികളായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.