മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി


പയ്യോളി: വിവിധ രാഷ്ടീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായ 40 പേര്‍ക്കും ജനപ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി. തെഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ കെ അബ്ദുറഹിമാന്‍, പയ്യോളി അമ്മദ്, മൊയ്തീന്‍, എന്‍ കെ അബ്ദുറഹ്‌മാന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 40 പേരാണ് മറ്റു പാര്‍ട്ടികളില്‍ രാജിവെച്ച് സിപിഐ എമ്മിലേക്ക് വന്നത്.

ഇവരെയും ജനപ്രതിനിധികളെയും ജില്ലാ സെക്രട്ടറി പി മോഹനന്‍ ഹാരാര്‍പ്പണം ചെയ്തു. സിപിഐ എം തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, ഏരിയ സെക്രട്ടറി എം പ ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം എസ് കെ അനൂപ് സ്വാഗതം പറഞ്ഞു.

 


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക