മാധ്യമപ്രവർത്തകനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെത്താനായില്ല


കോഴിക്കോട്: സുപ്രഭാതം ദിനപത്രം ചീഫ് റിപ്പോർട്ടർ അഷ്‌റഫ് ചേരാപുരത്തെ അജ്ഞാത വാഹനമിടിച്ച് പരിക്കേല്പിച്ച സംഭവത്തിൽ സി. സി. ടി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ടൗൺ സി.ഐ ഉമേഷ് പറഞ്ഞു.

ഇടിച്ച വാഹനത്തെ കുറിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷനടുത്ത് ബൈക്കിടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോവുകയായിരുന്നു വാഹനം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ് തലയ്ക്ക് ക്ഷതമേറ്റ അഷ്‌റഫിനെ സാരമായി പരിക്കേറ്റ നിലയിൽ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക