മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറര്‍ക്ക് വോട്ടില്ലെന്നോ?


തിരുവനന്തപുരം: തദ്ദേശതെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പറ്റാത്ത വിഷമത്തോടെ മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എനിക്ക് സംഭവിച്ചത് നിങ്ങള്‍ക്കു പറ്റരുത്.വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി പട്ടികയില്‍ പേരുണ്ടോ എന്ന് തലേന്ന് നോക്കാതെ ഇപ്പോള്‍ തന്നെ പരിശോധിക്കാനും മീണ ഉപദേശിക്കുന്നു. അവസാന നിമിഷം വരെ പരിശോധിക്കാതെ ഇരുന്നാല്‍ വോട്ടുചെയ്യാന്‍ പറ്റാതെ വരാം.

ഫെബ്രുവരിക്കു ശേഷം എപ്പോള്‍ വേണമെങ്കിലും നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാവുന്ന അവസാന ദിവസത്തിന് 10 ദിവസം മുന്‍പുവരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനാകും. എന്നാല്‍ തദ്ദേശതെരെഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയല്ല നിയമസഭാതെരെഞ്ഞെടുപ്പുകള്‍ക്ക്് ഉപയോഗിക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുളള വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുളള അവസാന തിയ്യതി ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.