മുഖ്യമന്ത്രിയുടെ കേരളപര്യടനം 27 ന് കോഴിക്കോട്ട്


കോഴിക്കോട്: നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ സമഗ്രവികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്റെ ഭാഗമായുളള കേരളപര്യടനം ഈ മാസം 27ന് കോഴിക്കോട്ട്. കാരപ്പറമ്പ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മണിക്ക് പരിപാടി സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖകരുമായി മുഖ്യമന്ത്രി കൂടികാഴ്ച നടത്തും.

വിവിധ സാമൂഹിക സംഘടനാ പ്രതിനിധികള്‍, വ്യാപാരി- വ്യവസായികള്‍, പ്രൊഫഷണലുകള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ആര്‍ക്കിടെകറ്റുകള്‍ ഉള്‍പ്പടെ 150 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. നവകേരള വികസനത്തിന് പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടുകയാണ് ലക്ഷ്യം.