മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്നു മുതല്‍; രാവിലെ കൊല്ലത്ത് തുടക്കം


തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിന് പിന്നൊലെ മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. വിവിധ മേഖലകളിലെ പ്രമുഖകരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണമാണ് പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാ ജില്ലകളിലും എല്‍.ഡിഎഫിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും നിയമസഭ തെരെഞ്ഞെടുപ്പിനുളള എല്‍.ഡി.എഫ് പ്രകടന പത്രിക തയ്യാറാക്കുക. 2016 ലും സമാനരീതിയില്‍ പിണറായി വിജയന്‍ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയപരാജയങ്ങള്‍ സംബന്ധിച്ച അവലോകനത്തിനൊപ്പം 2021 നിയമസഭ തെരെഞ്ഞെടുപ്പിനുളള തയ്യാറെടുപ്പ് കൂടിയാകും മുഖ്യമന്ത്രിയുടെ പര്യടനം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക